ഗ്രാമഗാനത്തിനായി നിങ്ങളുടെ പഞ്ചായത്ത് പേജിലേക്ക് പോകുക
കേരളത്തിലെ ഓരോ പഞ്ചായത്തിന്‍റെയും സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഗാനപരമ്പരയാണ് ഗ്രാമഗാനം. PM Musics എന്ന YouTube ചാനലിന്‍റെ ബാനറില്‍ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഈ സര്‍ഗ്ഗാവിഷ്കാരത്തിനു പിന്നില്‍. അറിയപ്പെടുന്ന കലാ-സാംസ്കാരിക പ്രവര്‍ത്തകനായ സന്തോഷ് പി തങ്കപ്പന്‍ ആണ് ഈ ഗാനസംരംഭത്തിന് നേതൃത്വം നൽകുന്നത്. ഇതിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത് 2021ലെ സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം നേടിയ ജയകുമാര്‍ കെ പവിത്രന്‍ ആണ്. വ്യത്യസ്തങ്ങളായ അഞ്ഞൂറോളം ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധാകന്‍ ജയന്‍ ബി എഴുമാന്തുരുത്ത് സംഗീത സംവിധാനം നിര്‍വ്വഹിക്കുമ്പോൾ വാദ്യവിന്യാസം ഒരുക്കുന്നത് സുനിലാല്‍ ചേര്‍ത്തലയാണ്. ഗ്രാമാഗാന പരമ്പരയിലെ ആദ്യഗാനം പ്രശസ്ത പിന്നണിഗായകന്‍ സുദീപ് കുമാര്‍ ആണ് പാടിയിരിക്കുന്നത്. നിരവധി പുതിയ ഗായകര്‍ക്ക് അവസരം നൽകുക എന്നതും ഗ്രാമഗാനത്തിന്റെ ഉദ്ദേശങ്ങളിൽ ഒന്നാകുന്നു. 2023 ജൂലൈ 30ന് ഗ്രാമഗാനത്തിന്‍റെ പ്രകാശനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു.